കാസര്‍കോട് (www.evisionnews.in): ഖത്തറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുമെന്ന് പറഞ്ഞ് 26 ലക്ഷം രൂപ വാങ്ങി തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി. സംഭവത്തില്‍ കോടതി നിര്‍ദേശ പ്രകാരം വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈ സാജിത് മന്‍സിലിലെ നവാബ് അബൂസലിമീനെതിരെ (42)യാണ് സിജെഎം കോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തത്. ഹിദായത്ത് നഗറിലെ ഫൈസല്‍ കോപ്പ മുഹമ്മദാണ് പരാതിക്കാരന്‍. 52 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ഖത്തറില്‍ പുതുതായി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നതായും പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞാണ് 26ലക്ഷം രൂപ വാങ്ങിയത്. പിന്നീട് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാതെയും പണം തിരികെ നല്‍കാതെയും നവാബ് വഞ്ചിച്ചതായി ഫൈസലിന്റെ പരാതിയില്‍ പറയുന്നു.
ഖത്തറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുമെന്ന് പറഞ്ഞ് 26 ലക്ഷം വാങ്ങി വഞ്ചിച്ചു
17:19:00
0
കാസര്‍കോട് (www.evisionnews.in): ഖത്തറില്‍ സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുമെന്ന് പറഞ്ഞ് 26 ലക്ഷം രൂപ വാങ്ങി തിരിച്ചുനല്‍കാതെ വഞ്ചിച്ചെന്നാണ് പരാതി. സംഭവത്തില്‍ കോടതി നിര്‍ദേശ പ്രകാരം വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈ സാജിത് മന്‍സിലിലെ നവാബ് അബൂസലിമീനെതിരെ (42)യാണ് സിജെഎം കോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തത്. ഹിദായത്ത് നഗറിലെ ഫൈസല്‍ കോപ്പ മുഹമ്മദാണ് പരാതിക്കാരന്‍. 52 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ഖത്തറില്‍ പുതുതായി സൂപ്പര്‍ മാര്‍ക്കറ്റ് തുടങ്ങുന്നതായും പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞാണ് 26ലക്ഷം രൂപ വാങ്ങിയത്. പിന്നീട് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാതെയും പണം തിരികെ നല്‍കാതെയും നവാബ് വഞ്ചിച്ചതായി ഫൈസലിന്റെ പരാതിയില്‍ പറയുന്നു.
Post a Comment
0 Comments