കോഴിക്കോട് മുക്കത്ത് നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു. മുക്കം കൂളിമാട് പാലത്തിന്റെ ബീം തകര്‍ന്നു വീഴുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മൂന്ന് തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച ബീമുകളാണ് തകര്‍ന്നുവീണത്.
ചാലിയാറിന് കുറുകെയായി കോഴിക്കോട്, മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയിട്ട് രണ്ട വര്‍ഷമായി. പാലത്തിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തോട് അടുക്കുന്ന സാഹചര്യത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. കൂളിമാട് നിന്നും മലപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമാണ് തകര്‍ന്ന് വീണത്.
Post a Comment
0 Comments