Type Here to Get Search Results !

Bottom Ad

സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന കേരള യാത്ര ജൂണ്‍ രണ്ടിന് കാസര്‍കോട് നിന്ന് ആരംഭിക്കും




കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടര്‍ന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന ജില്ലാതല കേരള യാത്ര ജൂണ്‍ 2 ന് കാസര്‍കോട് നിന്നും ആരംഭിക്കും. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷവും സാമുദായിക സൗഹാര്‍ദ്ദവും സമാധാനവും തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ വിവിധ കോണുകളില്‍ നിന്നും നടന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ പൊതുസമൂഹവുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംവദിക്കും.

2022 ജൂണ്‍ രണ്ടിന് കാസര്‍കോട് നിന്നും ആരംഭിക്കുന്ന പര്യടനം മുഴുവന്‍ ജില്ലകളിലും പൂര്‍ത്തികരിച്ച് ജൂണ്‍ 22ന് കോഴിക്കോട് സമാപിക്കും.ഓരോ ജില്ലയിലും മത സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, പ്രമുഖ വ്യക്തികള്‍, കലാകായിക രംഗത്തെ മുന്‍നിരക്കാര്‍ തുടങ്ങി ജില്ലയിലെ പ്രമുഖ വ്യക്തികളെ പ്രത്യേകം ക്ഷണിച്ച് വരുത്തി അവരുമായി ആശയവിനിമയം നടത്തുന്ന പരിപാടി കൂടി ഇതോടൊപ്പം സംഘടിപ്പിക്കും. ജൂണ്‍ 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് കൊല്ലങ്കാനം ട്രിബൂണ്‍ റിസോറ്റില്‍ വെച്ച് സാദിഖലി തങ്ങള്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളെ കാണും.

ഉച്ചക്ക് രണ്ട് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രവര്‍ത്തക സംഗമത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.അബ്ദുസമദ് സമദാനി എം.പി.പി.എം.എ.സലാം അടക്കം സംസ്ഥാന ദേശീയ നേതാക്കളും എം.പി.മാരും എം.എല്‍.എ.മാരും പങ്കെടുക്കും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ജില്ലാ കൗണ്‍സില്‍, നിയോജക മണ്ഡലം പഞ്ചായത്ത് - മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളും വാര്‍ഡ്- ശാഖാ - യൂണിറ്റ് ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പാര്‍ട്ടിഅംഗങ്ങളും പ്രധാന പാര്‍ട്ടി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും. നിയോജക മണ്ഡലം പഞ്ചായത്ത് - മുനിസിപ്പല്‍ തലങ്ങളില്‍ മുസ്ലീം ലീഗിന്റെയും പോഷക സംലടനകളുടെയും യോഗങ്ങള്‍ ചേര്‍ന്നു പരിപാടി വിജയിപ്പിക്കാന്‍ പരിപാടികള്‍ ആവിഷ്‌കരിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad