Type Here to Get Search Results !

Bottom Ad

ഇന്‍ഫോപാര്‍ക്ക് പരിസരത്ത് ലഹരി വില്‍പ്പന; അധ്യാപിക അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കേരളം (www.evisionnews.in): കൊച്ചി ഇന്‍ഫോപാര്‍ക്ക് പരിസരത്ത് വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും എംഡിഎംഎ വില്‍പ്പന നടത്തിയ അധ്യാപികയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കായിക അധ്യാപിക അടങ്ങുന്ന സംഘമാണ് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കപില്‍ സനില്‍, തിരുവല്ല സ്വദേശി
കുളങ്ങര അഭിമന്യു സുരേഷ്, തിരുവനന്തപുരം വള്ളക്കടവ് അമൃത എന്നിവരാണ് പിടിയിലായത്. ലഹരി വില്‍പ്പന സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദിവസങ്ങളായി ഇവര്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. പല തവണ പിടികൊടുക്കാതെ രക്ഷപ്പെട്ട സംഘത്തെ എറണാകുളം ഡാന്‍സാഫും ഇന്‍ഫോപാര്‍ക്ക് പൊലീസും ചേര്‍ന്നാണ് പിടികൂടിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad