കൊച്ചി (www.evisionnews.in): നര്‍കോട്ടിക് ജിഹാദിനും, ലവ് ജിഹാദിനും പുറമേ കേരളത്തില്‍ പീഡിയാട്രിക് ജിഹാദുമുണ്ടെന്ന് ബി.ജെ.പി കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു. 'കല്ലറങ്ങാട്ട് പിതവ് പറഞ്ഞതുപോലെ കേരളത്തില്‍ നര്‍കോട്ടിക് ജിഹാദും, ലവ് ജിഹാദും, ഇപ്പോള്‍ പീഡിയാട്രിക് ജിഹാദുമുണ്ടെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പി.സി. ജോര്‍ജിന് പിന്തുണ നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലര്‍ ഫ്രണ്ടിന്റെ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയ്ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലായെന്നും നോബിള്‍ മാത്യു ചോദിച്ചു. കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിനിടെ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ 'നാര്‍കോട്ടിക് ജിഹാദ് ' എന്ന പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.
Post a Comment
0 Comments