ബേക്കല്‍ (www.evisionnews.in): പെരുന്നാളിന് ബന്ധുവീട്ടിലെത്തിയ 16കാരന് കുത്തേറ്റു.കുണിയ ചെറിയ ബിലാല്‍ പള്ളിക്ക് സമീപത്തെ അബ്ദുല്‍ മജീദിന്റെ മകന്‍ മന്‍സൂറിനാണ് കുത്തേറ്റത്. കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെമാതാവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ പിതാവിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ മജീദ് ചെരുമ്പ കത്തികൊണ്ട് പള്ളക്ക് കുത്തിയെന്നാണ് പരാതി.കുത്തേറ്റ കുട്ടിയെ ആദ്യം ചെങ്കള നായനാര്‍ ആസ്പത്രിയിലേക്കും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുടുംബസംബന്ധമായ പ്രശ്‌നമാണ് അക്രമത്തിന് കാരണം. സംഭവം സംബന്ധിച്ച് ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പെരുന്നാള്‍ ദിവസം ബന്ധുവീട്ടിലെത്തിയ പതിനാറുകാരന് കുത്തേറ്റു
11:01:00
0
ബേക്കല്‍ (www.evisionnews.in): പെരുന്നാളിന് ബന്ധുവീട്ടിലെത്തിയ 16കാരന് കുത്തേറ്റു.കുണിയ ചെറിയ ബിലാല്‍ പള്ളിക്ക് സമീപത്തെ അബ്ദുല്‍ മജീദിന്റെ മകന്‍ മന്‍സൂറിനാണ് കുത്തേറ്റത്. കുട്ടിയെ ഗുരുതരമായ പരിക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെമാതാവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ പിതാവിന്റെ രണ്ടാം ഭാര്യയുടെ സഹോദരന്‍ മജീദ് ചെരുമ്പ കത്തികൊണ്ട് പള്ളക്ക് കുത്തിയെന്നാണ് പരാതി.കുത്തേറ്റ കുട്ടിയെ ആദ്യം ചെങ്കള നായനാര്‍ ആസ്പത്രിയിലേക്കും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കുടുംബസംബന്ധമായ പ്രശ്‌നമാണ് അക്രമത്തിന് കാരണം. സംഭവം സംബന്ധിച്ച് ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment
0 Comments