തൃക്കരിപ്പൂര്‍ (www.evisionnews.in): തൃക്കരിപ്പൂര്‍ രാജീവ് ഗാന്ധി സിന്തറ്റിക് ടര്‍ഫില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഫുട്ബാളില്‍ തൃശൂരും കാസര്‍കോടും സെമിയില്‍ കടന്നു. നിലവിലുള്ള ചാമ്പ്യന്മാരായ മലപ്പുറത്തെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് അട്ടിമറിച്ചാണ് തൃശൂര്‍ സെമി ബെര്‍ത്ത് നേടിയത്. തൃശൂരിനു വേണ്ടി റിജോയ് പി ചാക്കോ രണ്ടു ഗോളുകളും ഷിജാസ്, അഖിലേഷ് എന്നിവര്‍ ഓരോ ഗോള്‍ വീതവും വലയിലാക്കി. മലപ്പുറത്തിനു വേണ്ടി അനസ് രണ്ടു ഗോളുകളും അബ്ദുല്‍ ദിനു ഒരു ഗോളും നേടി.
രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരായ കാസര്‍കോട് മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് എറണാകുളത്തെ തകര്‍ത്താണ് സെമി ഫൈനല്‍ യോഗ്യത നേടിയത്. എം മുഹമ്മദ്, കെപി ഇനാസ്, ജിതിന്‍ കുമാര്‍ എന്നിവരാണ് കാസര്‍കോടിന് വേണ്ടി ഗോള്‍ നേടിയത്. ഇന്നു നടക്കുന്ന പൂള്‍ ബിയിലെ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ രാവിലെ കോഴിക്കോട് കോട്ടയത്തെയും വൈകിട്ട് കണ്ണൂര്‍ തിരുവനന്തപുരത്തെയും നേരിടും.
Post a Comment
0 Comments