കാസര്‍കോട് (www.evisionnews.in): ജനറല്‍ ആശുപത്രിയില്‍ ബ്ലഡ് ബാങ്കില്‍ രക്തം തീരാറായെന്ന വിവരം ലഭിച്ചപ്പോള്‍ പെരുന്നാള്‍ ദിവസത്തിന്റെ തിരക്കിനിടയിലും രക്തം നല്‍കി മാതൃകയായി കാസര്‍കോട് മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍. പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞയുടനെ ആഘോഷ തിരക്കുകള്‍ മാറ്റിവെച്ചണ്
യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ രക്തം നല്‍കാന്‍ വേണ്ടി ബ്ലഡ് ബാങ്കിലേക്ക് ഓടിയെത്തിയത്. യൂത്ത് വിംഗ് പ്രസിഡന്റ് നിസാര്‍ സിറ്റികൂള്‍, സെക്രട്ടറി വേണു, ട്രഷറര്‍ ഷമീം ചോക്ലേറ്റ്, വൈസ് പ്രസിഡന്റ് നൗഫല്‍ റിയല്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഹാരിസ് അങ്കോല, ശിഹാബ് സല്‍മാന്‍, ഹമീദ് ബീഗം, സമീര്‍ ലിയ, സിദ്ദു വീല്‍ ബേസ് എന്നിവര്‍ രക്തം നല്‍കാന്‍ സന്നദ്ധരായി..
Post a Comment
0 Comments