Type Here to Get Search Results !

Bottom Ad

വര്‍ഗീയ പരാമര്‍ശം: പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു


കേരളം (www.evisionnews.in): വര്‍ഗീയ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കസ്റ്റസിയില്‍ എടുത്തത്. പിസി ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണെന്നാണ് വിവരം. പുലര്‍ച്ചെ അഞ്ച് മണിക്ക് പിസി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ഫോര്‍ട്ട് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുപ്പതോളം പേരടങ്ങുന്ന സംഘമായിരുന്നു എത്തിയത്. സ്വന്തം വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.

ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാംദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം. സംഭവത്തില്‍ യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും സിപിഐഎമ്മും ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. കച്ചവടം ചെയ്യുന്ന മുസ്ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു,




Tags

Post a Comment

0 Comments

Top Post Ad

Below Post Ad