കാസര്‍കോട് (www.evisionnews.in): ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജിലേക്ക് സ്വകാര്യ ബസ് സര്‍വീസ് ഈമാസം 31ന് മുതല്‍ ആരംഭിക്കും. കാസര്‍കോട് മണ്ഡലം എംഎല്‍എ എന്‍എ നെല്ലിക്കുന്ന് എംഎല്‍എയുടെയും മെഡിക്കല്‍ കോളജ് സമരസമിതിയുടെയും നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് ബസ് ഉടമ സംഘം ജില്ലാ പ്രസിഡന്റ് ഗിരീഷ് മുന്‍കയ്യെടുത്താണ് കാസര്‍കോട് ടൗണ്‍- മെഡിക്കല്‍ കോളജ്- പെര്‍ള റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിക്കുന്നത്.
രാവിലെ എട്ടു മണിക്ക് കാസര്‍കോട് നിന്ന് പുറപ്പെടുന്ന ബസ് ചെര്‍ക്കള, മെഡിക്കല്‍ കോളജ്, പെര്‍ള വരെ സര്‍വീസ് നടത്തും. തിരിച്ച് ഉച്ച തിരിഞ്ഞ് 2.30മണിക്ക് പെര്‍ളയില്‍ നിന്ന് പുറപ്പെടും. മെഡിക്കല്‍ കോളജ്, ചെര്‍ക്കള വഴി കാസര്‍കോട്ടെത്തും. 31ന് സമരസമിതിയുടെ നേതൃത്വത്തില്‍ ഉക്കിനടുക്കയില്‍ സ്വീകരണം നല്‍കും. കൂടുതല്‍ സര്‍വീസ് നടത്തുന്നതു സംബന്ധിച്ച് സ്വകാര്യ ബസ് ഉടമ സംഘവുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.
Post a Comment
0 Comments