(www.evisionnews.in) പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും . ബസിന്റെ മിനിമം ചാര്‍ജ് 10 രൂപയായും ഓട്ടോ ചാര്‍ജ് മിനിമം 30 രൂപയായും ടാക്‌സിക്ക് അഞ്ചുകിലോമീറ്ററിന് 200 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചത്. ഏപ്രില്‍ 20ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ബസ്, ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കാനുളള തീരുമാനം ഉണ്ടായത്. നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് മാര്‍ച്ച് 24 മുതല്‍ 27 വരെ നടത്തിയ ബസ് സമരത്തെ തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം.
ലോ ഫ്ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറയ്ക്കും. ഓട്ടോറിക്ഷകള്‍ക്ക് ഒന്നര കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 30 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും നല്‍കണം. ക്വാഡ്രി സൈക്കിളിന് മിനിമം ചാര്‍ജ് 35 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയുമാണ് ചാര്‍ജ്. 1500 സിസിയില്‍ താഴെയുള്ള ടാക്‌സി കാറുകള്‍ക്ക് അഞ്ചു കിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് 200 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയും ആയിരിക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്‌സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് 225 രൂപയും കിലോമീറ്റര്‍ നിരക്ക് 20 രൂപയുമായിരിക്കും.
Post a Comment
0 Comments