ദോഹ (www.evisionnews.in): ഖത്തറിലെ ഒരു കാസര്‍കോടന്‍ കൂട്ടായ്മയായ ക്യൂട്ടിക്ക് പതിനാറാം വര്‍ഷികവും ഈദ് സംഗമവും ഓള്‍ഡ് ഇന്ത്യന്‍ ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടപ്പിച്ചു. മാനേജിംഗ് ഡയരക്ടര്‍ ലുക്ക്മാനുല്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെഎംസിസി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എസ്എഎം ബഷീര്‍ ഈദ് സന്ദേശം മുഖ്യപ്രഭഷണം നടത്തി. എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ആദം കുഞ്ഞി സ്വാഗതം പറഞ്ഞു. അക്കൗണ്ടന്റ് പിഎസ് ഹാരിസ് വാര്‍ഷിക റിപ്പോര്‍ട്ടും ഓഡിറ്റര്‍ മന്‍സൂര്‍ മുഹമ്മദ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എക്‌സിക്യൂട്ടിവ് അംഗം ഇഖ്ബാല്‍ നന്ദി പറഞ്ഞു. ഡിവിഡന്റ് വിതരണ ഉദ്ഘാടനം മുസ്തഫ പള്ളത്തിന് നല്‍കി ക്യൂട്ടിക്ക് എംഡി നിര്‍വഹിച്ചു.
2020-21 വര്‍ഷങ്ങളില്‍ അക്കാഡമി തലത്തിലും പത്ത് പന്ത്രണ്ട് എന്നീ ക്ലാസുകളിലും ഉന്നതവിജയം നേടിയ ക്യൂട്ടിക്ക് അംഗങ്ങളുടെ മക്കളെ യോഗത്തില്‍ മെമന്റോ നല്‍കി അനുമോദിച്ചു. ക്യൂട്ടിക്ക് അംഗങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ഡിവിഡന്റും ഈദ് മധുരവും യോഗത്തില്‍ വിതരണം ചെയ്തു. എക്‌സിക്യൂട്ടീവ് സെക്രട്ടറി അബ്ദുല്ല ത്രീസ്റ്റാര്‍, എക്‌സിക്യൂട്ടിവ് അംഗങ്ങളായ ഖാദര്‍ ഉദുമ, ബഷീര്‍ ചാലക്കുന്ന്, എംപി ഷഹിന്‍, ബഷീര്‍ സ്രാങ്ക്, സുബൈര്‍ ബനാറസ്, അംഗങ്ങളായ നൂഹ്‌മാന്‍ ബാങ്കോട്, ഷഫീഖ് ചെങ്കള, അലി ചേരൂര്‍, ഹാരിസ് ഏരിയാല്‍, ഫാറൂക്ക് പ്രസംഗിച്ചു.
Post a Comment
0 Comments