കേരളം (www.evisionnews.in): കോഴിക്കോട് പേരാമ്പ്രയില്‍ ഹലാല്‍ ബീഫിന്റെ പേരില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി ജീവനക്കാരെ മര്‍ദ്ദിച്ചതിന് രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. പ്രസൂണ്‍, ഹരികുമാര്‍ എന്നിവര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ പ്രസൂണിനെ കസ്റ്റഡിയില്‍ എടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം. ബാദുഷ ഹൈപ്പര്‍മാര്‍ക്കറ്റിലാണ് ആക്രമണമുണ്ടായത്. ഹലാല്‍ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് നാലംഗ സംഘം സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തുകയും പിന്നീട് മടങ്ങിപ്പോവുകയും ചെയ്തിരുന്നു. എന്നാല്‍ ആറു മണിയോടെ വീണ്ടും മാര്‍ക്കറ്റിലെത്തിയ ഇവര്‍ കടന്നാക്രമിക്കുകയായിരുന്നു.
Post a Comment
0 Comments