(www.evisionnews.in) ആലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അച്ഛന്‍ മരിച്ചു. മാന്നാറിലാണ് സംഭവം. എണ്ണക്കാട് അരിയന്നൂര്‍ കോളനിയില്‍ ശ്യാമളാലയം വീട്ടില്‍ തങ്കരാജ് ആണ് മരിച്ചത്. 65 വയസായിരുന്നു. സംഭവത്തില്‍ മകന്‍ സജീവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തങ്കരാജിന്റെ നെഞ്ചില്‍ സ്‌ക്രൂ ഡൈവര്‍ കൊണ്ട് കുത്തിയ ശേഷം മകന്‍ തള്ളിയിടുകയായിരുന്നു. വീഴ്ചയില്‍ തല പടിയിലിടിച്ചു ഗുരുതരമായി പരിക്കേറ്റു. തലയിലേറ്റ പരിക്കാണ് മരണ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
Post a Comment
0 Comments