ഉപ്പള (www.evisionnews.in): എക്സൈസ് സംഘത്തിന്റെ ജീപ്പില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മുങ്ങിയ പ്രതി അറസ്റ്റില്‍. മുട്ടംഗേറ്റിന് സമീപത്തെ രക്ഷിത്തി (25)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
20ന് രാത്രി 11 മണിയോടെ കാസര്‍കോട് എക്സൈസ് സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഉപ്പള സോങ്കാലില്‍ പരിശോധന നടത്തുന്നതിനിടെയാണ് അതുവഴി അമിത വേഗത്തില്‍ എത്തിയ കാര്‍ എക്സൈസ് ജീപ്പില്‍ ഇടിച്ചത്. മദ്യവുമായി എത്തിയ കാറിനെ തടയാന്‍ എക്സൈസ് ജീപ്പ് കുറുകെ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ മദ്യക്കടത്തു സംഘം കാര്‍ എക്സൈസ് ജീപ്പിലിടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
അപകടത്തില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കം മൂന്നു ഉദ്യോഗസ്ഥര്‍ക്കും കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും പരിക്കേറ്റിരുന്നു. കാറിനകത്ത് നിന്ന് 110 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തിയിരുന്നു. മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രക്ഷിത്ത് പ്രാഥമിക ചികി ത്സക്ക് ശേഷം ആശുപത്രിയില്‍ നിന്നു മുങ്ങുകയായിരുന്നു. ഇയാളാണ് പിടിയിലായത്. മറ്റൊരു പ്രതി മംഗളൂരു ആശുപത്രിയില്‍ ചികിത്സ യിലാണ്.
Post a Comment
0 Comments