(www.evisionnews.in) ദുബായില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി വ്‌ളോഗര്‍ റിഫ മെഹ്നുവിന്റേത് ആത്മഹത്യയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. റിഫയുടേത് തൂങ്ങിമരണമാണ്. കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നതാണ് എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കൂടി ഇനി ലഭിക്കാനുണ്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി റിഫയുടെ കുടുംബം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ട് നടത്തുകയായിരുന്നു. റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്.
Post a Comment
0 Comments