കാസര്‍കോട് (www.evisionnews.in): പുഴയില്‍ കുളിക്കാനിറങ്ങിയ 16കാരനടക്കം മൂന്നു പേര്‍ മുങ്ങി മരിച്ചു. കുണ്ടംകുഴി ഗദ്ധേമൂലയിലെ ചന്ദ്രാജിയുടെ മകന്‍ നിധിന്‍ (38), ഭാര്യ കര്‍ണാടക സ്വദേശിനി ദീക്ഷ (30), ഇവരുടെ ബന്ധു മനീഷ് (16) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 3.15 മണിയോടെയാണ് സംഭവം. എരിഞ്ഞിപ്പുഴ തോണികടവ് ചൊട്ടയിലാണ് അപകടമുണ്ടായത്. അടുത്തിടെ ഗള്‍ഫില്‍ നിന്ന് എത്തിയതായിരുന്നു നിധിന്‍. കുടുംബാംഗങ്ങളടക്കം ഒമ്പത് പേരാണ് പുഴ കാണാനെത്തിയത്. നിധിന്‍ പുഴയില്‍ കുളിക്കുന്നതിനിടെ നീന്തലറിയാത്ത ദീക്ഷ കാല്‍ വഴുതി ആഴത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. രക്ഷിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് 16കാരനായ മനീഷും എടുത്ത് ചാടിയത്. മൂന്ന് പേരും വെള്ളത്തില്‍ മുങ്ങിയതോടെ ഒപ്പമുള്ളവര്‍ നാട്ടുകാരേയും ഫയര്‍ഫോഴ്സിനേയും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആറു മണിയോടെയാണ് മൃതദേഹങ്ങളെല്ലാം പുറത്തെടുത്തത്.
പുഴയില്‍ കുളിക്കാനിറങ്ങിയ 16കാരനടക്കം മൂന്നു പേര്‍ മുങ്ങി മരിച്ചു
20:14:00
0

Post a Comment
0 Comments