(www.evisionnews.in) തൃക്കാക്കരയിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ജോ ജോസഫിന് സിറോ മലബാര്‍ സഭയുടെ പിന്തുണയില്ലെന്ന് ഒരു വിഭാഗം വൈദികര്‍. കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ പിന്തുണയെന്നാല്‍ അത് സഭയുടെ പിന്തുണയാകുന്നതെങ്ങിനെയെന്നാണ് അവര്‍ ചോദിക്കുന്നത്.
രാഷ്ട്രീയ മത്സരത്തോടൊപ്പം സാമുദായിക വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടുള്ള സിപിഎം നീക്കമായിരുന്നു ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിറകില്‍ ഉള്ളത്. സഭയ്ക്ക് കീഴിലുള്ള ആശുപത്രിയില്‍ വൈദികന്റെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച് സഭയുടെയും സ്ഥാനാര്‍ത്ഥിയെന്ന പ്രതീതിയുണ്ടാക്കാനും സിപിഎം ശ്രമം നടത്തി. എന്നാല്‍ സഭ വോട്ട് ലകഷ്യമിടുന്ന സിപിമ്മിനെ വെട്ടിലാക്കുകയാണ് സിറോ മലബാര്‍ സഭ വൈദികര്‍ക്കിടിയലെ ഭിന്നത. ആരെങ്കിലും നിര്‍ദ്ദേശിച്ചാല്‍ ജോ ജോസഫിനെ പിന്തുണയ്ക്കാനുള്ള ബാധ്യത അതിരൂപതയ്ക്കില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ കര്‍ദ്ദിനാള്‍ വിരുദ്ധ വിഭാഗത്തിന്റെ നിലപാട്.
Post a Comment
0 Comments