ബദിയടുക്ക (www.evisionnews.in): അഴിമതിയിലും കെടുകാര്യസ്ഥതയിലും റെക്കോര്‍ഡ് സൃഷ്ടിച്ചതാണ് പിണറായി സര്‍ക്കാറിന്റെ നേട്ടമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു. ശമ്പളം കൊടുക്കാന്‍ പോലും പണമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ 24 മണിക്കൂര്‍ ട്രഷറി തുറന്ന് പ്രവര്‍ത്തിക്കന്നു എന്ന് അവകാശപ്പെടുന്നത് പരിഹാസ്യമാണ്. കെ എസ് ആര്‍ ടി സി യെ നിലനിര്‍ത്താന്‍ കഴിയാത്ത സര്‍ക്കാര്‍ രണ്ട് ലക്ഷം കോടി ചെലവഴിച്ച് കെ-റെയില്‍ നിര്‍മ്മിക്കുമെന്ന് പറയുന്നത് ക്ഷയ രോഗ ഗാമയെ ഗുസ്തി പിടിക്കാന്‍ വെല്ലുവിളിക്കുന്നത് പോലെയാണെന്ന് അദ്ദേഹം പരിഹസിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ യുഡിഎഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ബദിയടുക്ക ടൗണില്‍ നടത്തിയ സായാഹ്ന ധര്‍ണ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ലൈസന്‍ കമ്മിറ്റി ചെയര്‍മാന്‍ സിഎ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ നാരായണ നീര്‍ച്ചാല്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട്, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ഖാലിദ്, ബദ്രുദ്ധീന്‍ താസിം, ചന്ദ്രഹാസ റൈ, അന്‍വര്‍ ഓസോണ്‍, ബി ശാന്ത, എം അബ്ബാസ്, ഖാദര്‍ മന്യ, കരുണാകരന്‍, ഹമീദ് പള്ളത്തടുക്ക, എം എസ് മൊയ്തീന്‍, അബ്ദുല്ല ചാലക്കര, ഗംഗാദര ഗോളിയടുക്ക, ഷാഫി ഗോളിയടി, രാമ കൃഷ്ണ, സിറാജ് മുഹമ്മദ്, അബ്ദുറഹ്മാന്‍ കുഞ്ചാര്‍, രാമ പട്ടാജെ, ലോഹിതാക്ഷന്‍, മാത്യു, ജയപ്രകാഷ്, ശ്രിനാഥ്, ഷരീഫ് പള്ളത്തടുക്ക, റഫീക്ക് കോളാരി, സിയാദ് പെരഡാല, സക്കീര്‍ ബദിയടുക്ക, സിറാജ് ബദിയടുക്ക സംബന്ധിച്ചു.
Post a Comment
0 Comments