Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത: ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയച്ചു


മംഗളൂരു (www.evisionnews.in): മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. കങ്കനാടി ഫാ. മുള്ളേഴ്‌സ് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് അവസാനവര്‍ഷ വിദ്യാര്‍ഥി തൊടുപുഴയിലെ റോഷന്‍ ടോം ജോസിന്റെ (22) മരണവുമായി ബന്ധപ്പെട്ടാണ് കര്‍ണാടക പൊലീസ് അന്വേഷണം നടത്തുന്നത്. കോളജിന്റെ ഡോണ്‍ബോസ്‌കോ ഹോസ്റ്റലിലെ മുറിയില്‍ കിടക്കയിലാണ് റോഷനെ മരിച്ച നിലയില്‍ കണ്ടത്. നിരവധി തവണ വിളിച്ചിട്ടും ഫോണെടുക്കാത്തതിനെ തുടര്‍ന്ന് സഹപാഠികള്‍ അന്വേഷിച്ച് ഹോസ്റ്റലില്‍ ചെന്നപ്പോള്‍ വാതില്‍ അടച്ച നിലയിലായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തില്‍ വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് റോഷന്‍ മരിച്ചുകിടക്കുന്നത് കണ്ടത്. റോഷന്‍ ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം കിടന്നതായിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. അസ്വാഭാവികമരണത്തിനാണ് പൊലീസ് കേസെടുത്തത്. മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് മൃതദേഹപരിശോധനയ്ക്ക് ശേഷം ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad