ഉദുമ (www.evisionnews.in): ഫാസിസം ഹിംസാത്മതക പ്രതിരോധം മതനിരാസം, മതസാഹോദര്യ കേരളത്തിനായി എന്ന പ്രമേയവുമായി 31ന് പളളിക്കരയില്‍ നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം യുവജാഗ്രതാ റാലിയുടെ പ്രചാരാണാര്‍ഥം പഞ്ചായത്ത്തല കണ്‍വന്‍ഷനുകള്‍ക്ക് പള്ളിക്കര പഞ്ചായത്തില്‍ തുടക്കമായി. 22ന് മുമ്പായി ശാഖാതല പ്രമേയ സംഗമങ്ങള്‍ പൂര്‍ത്തീകരിക്കും.
പ്രസിഡന്റ് നൂര്‍ മുഹമ്മദ് പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര പ്രമേയം വിശദീ കരിച്ചു. ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് തൊട്ടി, യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ നാസര്‍ ചേറ്റു കുണ്ട്, ദാവൂദ് പള്ളിപ്പുഴ, സഹദില്‍ ഇര്‍ഫാന്‍, സാദിഖ് പൂച്ചക്കാട്, അന്‍വര്‍ ഗ്രീന്‍വാലി, മുസ്തഫ ചേറ്റുക്കുണ്ട്, ജനറല്‍ സെക്രട്ടറി സിറാജ് മഠം പ്രസംഗിച്ചു.
Post a Comment
0 Comments