ചെറുവത്തൂര്‍ (www.evisionnews.in): കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യ വിഷബാധമൂലം വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കൂള്‍ബാര്‍ ഉടമക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസിറക്കി. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ ബാര്‍ ഉടമ ചന്തേരയിലെ പിലാവളപ്പ് കുഞ്ഞഹമ്മദിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടു വിച്ചത് .ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേന ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയ ത്തിന് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. 14 ദിവസത്തെ സന്ദര്‍ശക വിസയില്‍ വിദേശത്ത് പോയ കുഞ്ഞഹമ്മദ് വിസാ കാലാവധി തീരുന്നതോടെ നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യത കണക്കി ലെടുത്താണ് വിമാനത്താ വളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുന്നതിനു വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
കുഞ്ഞഹമ്മദിന്റെ കൂള്‍ ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരണപ്പെട്ടത്. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 59 പേര്‍ വിവിധ ആശുപത്രികളി ലായി ചികിത്സയില്‍ കഴിഞ്ഞിരുന്നു. കേസില്‍ കൂള്‍ബാര്‍ മാനേജര്‍, മാനേജിങ് പാര്‍ട്ണര്‍, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ചന്ദേര പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കടയുടമ മാത്രമാണ് ഇനി അറസ്റ്റിലാകാനുള്ളത്. ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ്മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷ പരിശോധന ഫലം പുറത്തുവന്നിരുന്നു. ചിക്കന്‍ ഷവര്‍മയില്‍ രോഗ കാരികളായ സാല്‍മമൊണല്ലയുടെയും ഷിഗല്ലയുടെയും സാന്നിധ്യവും പേപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.
Post a Comment
0 Comments