കൊല്ലം (www.evisionnews.in): മതമൈത്രിയുടെ പേരില്‍ കൂടിയാണ് കേരളം അറിയപ്പെടുന്നത്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ടവരുടെ ആരാധനാലയങ്ങള്‍ സൗഹാര്‍ദത്തോടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന നിരവധി സ്ഥലങ്ങളാണ് കേരളത്തിലുള്ളത്. ഒരുപക്ഷേ ഇന്ത്യയില്‍ തന്നെ അത്തരമൊരു സംസ്ഥാനം കേരളം മാത്രമായിരിക്കും. കേരളത്തിന്റെ മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്ന ഒരു കാഴ്ച ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
വെറ്റമുക്ക് മസ്ജിദ് തഖ്വയില്‍ നോമ്പ് തുറക്കുന്ന ബാങ്ക് വിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നു വന്നത്. ഈ സമയത്ത് പള്ളിയില്‍ നിന്ന് ബാങ്ക് വിളി കേട്ടപ്പോള്‍ അമ്മമാരും കുട്ടികളുമടക്കമുള്ളവര്‍ വാദ്യമേളങ്ങളും മറ്റും നിശ്ചലമാക്കി നടക്കുകയായിരുന്നു.
Post a Comment
0 Comments