കാസര്‍കോട് (www.evisionnews.in): ഗോവയില്‍ നിന്നും കാസര്‍കോട് ജില്ലയിലേക്ക് മാരക മയക്കുമരുന്നായ എംഡിഎംഎ എത്തിച്ചു വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ അറസ്റ്റ് ചെയ്തു. അണങ്കൂര്‍ ടിവി സ്റ്റേഷന്‍ റോഡിലെ അഹമ്മദ് കബീര്‍ (22) ആണ് അറസ്റ്റിലായത്. കാസര്‍കോട് കെയര്‍വെല്‍ ഹോസ്പിറ്റലിന് സമീപം വച്ച് അഞ്ച് ഗ്രാം എംഡിഎംഎ,15 ഗ്രാം കഞ്ചാവ് എന്നിവയുമായി നില്‍ക്കുമ്പോഴാണ് അറസ്റ്റിലായത്. പ്രതിക്ക് കഞ്ചാവും എംഡിഎംഎയും കടത്തിയതിന് നേരത്തെ കാസര്‍കോട് എക്‌സ്സൈസില്‍ കേസുണ്ട്.
കാസര്‍കോട് ജ്വല്ലറി ജീവന ക്കാരെ കൂട്ടുപിടിച്ചു ജ്വല്ലറിയില്‍ മോഷണം നടത്തി ആ പണം മയക്കുമരുന്ന് വാങ്ങാന്‍ ഉപയോഗിച്ച കേസ് പ്രതിക്കെതിരെ കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. പ്രതിയെ പരിശോധിച്ചതില്‍ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ കത്തി കണ്ടെത്തി. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് തെരച്ചിലിനു ശേഷം സഹസികമായി പിടികൂടുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തില്‍ കാസര്‍കോട് ഇന്‍സ്പെക്ടര്‍ അജിത് കുമാര്‍, എസ് ഐ വിഷ്ണു പ്രസാദ് രഞ്ജിത്ത്,ചന്ദ്രന്‍ പോലീസുകാരായ മധു, ജെയിംസ്,സജിത്ത് ഡ്രൈവര്‍ ഉണ്ണി, കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ ശിവകുമാര്‍, ഷജീഷ് എന്നിവര്‍ ഉണ്ടായിരുന്നു.
Post a Comment
0 Comments