Type Here to Get Search Results !

Bottom Ad

ഒരു മാസത്തോളം പഴക്കം; തിരുവനന്തപുരത്ത് 800 കിലോ മത്സ്യം പിടിച്ചെടുത്ത് കുഴിച്ചുമൂടി


കേരളം (www.evisionnews.in): സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. തിരുവനന്തപുരത്ത് നിന്ന് 800 കിലോയോളം അഴുകിയ മീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പിടികൂടി. നെയ്യാറ്റിന്‍കര കാരക്കോണത്ത് റോഡരികില്‍ ഇരുന്ന് വില്‍ക്കുന്നവരില്‍ നിന്നാണ് മീന്‍ പിടികൂടിയത്. പിടിച്ചെടുത്ത മീന്‍ കുഴിച്ചുമൂടി. തമിഴ്നാട് കേരള അതിര്‍ത്തി പ്രദേശമായ കൂനന്‍പനയിലാണ് റോഡരികിലായി മീന്‍കച്ചവടം നടന്നത്. മീന്‍ വാങ്ങിക്കൊണ്ട് പോയവര്‍ പുഴുവിനെ കണ്ടതോടെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മീനിന് ഏകദേശം ഒരു മാസത്തോളം പഴക്കമുള്ളതായി കണ്ടെത്തി. രാസവസ്തു ഉപയോഗിച്ചിട്ടുണ്ട്. പഞ്ചായത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad