Type Here to Get Search Results !

Bottom Ad

10 ദിവസത്തെ പരിശോധന, പിടിച്ചെടുത്ത് നശിപ്പിച്ചത് 6361 കിലോ മത്സ്യം, 334 കിലോ മാംസം


കേരളം (www.evisionnews.in): നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 190 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 16 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 20 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. കഴിഞ്ഞ 10 ദിവസങ്ങള്‍ കൊണ്ട് സംസ്ഥാനമൊട്ടാകെ 2373 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 217 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 776 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 334 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 193 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad