Type Here to Get Search Results !

Bottom Ad

കുടുംബവഴക്കിനിടെ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊന്നു


വിട്‌ള (കര്‍ണാടക): കുടുംബവഴക്കിനിടെ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. വിട്ള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഷിരംകല്ല് നന്ദേരബെട്ടിലെ ബാലപ്പ നായിക് എന്നയാളാണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ബാലപ്പനായികിന്റെ ജ്യേഷ്ഠന്‍ ഐത്തപ്പനായികിനെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് വീട്ടില്‍ മതപരമായ ചടങ്ങ് നടക്കുന്നതിനിടെ ബാലപ്പനായികും ഐത്തപ്പനായികും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതനായ ഐത്തപ്പനായിക് ബാലപ്പനായികിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലപ്പനായികിനെ ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഐത്തപ്പനായികിനെ പൊലീസെത്തി പിടികൂടുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad