ഉദുമ (www.evisionnews.in): ഫാസിസം ഹിംസാത്മതക പ്രതിരോധം മതനീരാസം, മത സാഹോദര്യ കേരളത്തിനായി എന്ന പ്രമേയവുമായി യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം യുവജാഗ്രതാ റാലിയും പൊതു സമ്മേളനവും മെയ് 31ന് പള്ളിക്കരയില്‍ നടത്താന്‍ നിയോജ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു.
13ന് മുളിയാര്‍, പള്ളിക്കര, 14ന് ഉദുമ, ദേലംപാടി, 15ന് ചെമനാട്, കുറ്റിക്കോല്‍ എന്നീ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ ചേരും. ശാഖാതലങ്ങളില്‍ പ്രമേയ വിശദീകരണ സംഗമങ്ങള്‍ നടത്തും. 17ന് സംഘാടക സമിതി രൂപീകരണ യോഗം പള്ളിക്കരയില്‍ ചേരും. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടിഡി കബീര്‍ തെക്കില്‍ ഉല്‍ഘാടനം ചെയ്തു.
ജില്ലാ ട്രഷറര്‍ എം.ബി ഷാനവാസ്, വൈസ് പ്രസിഡന്റുമാരായ ഹാരിസ് അങ്കക്കളരി, ബാത്തിഷ പൊവ്വല്‍ പ്രസംഗിച്ചു. കെഎംഎ റഹ്്മാന്‍ കാപ്പില്‍, ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, ടി.കെ ഹസൈനാര്‍ കീഴൂര്‍, സുലുവാന്‍ ചെമനാട്,ബി കെ മുഹമ്മദ്ഷാ, അബുബക്കര്‍ കടാങ്കോട്, നൂര്‍മുഹമ്മദ് പള്ളിപ്പുഴ, അഡ്വ ജുനൈദ്, ഖലന്തര്‍ഷാ തൈര, സമീര്‍ അല്ലാമ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതവും ട്രഷറര്‍ നാസര്‍ ചേറ്റുക്കുണ്ട് നന്ദിയും പറഞ്ഞു.
Post a Comment
0 Comments