ബദിയടുക്ക (www.evisionnews.in): ബദിയടുക്ക പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ബദിയടുക്ക പഞ്ചായത്തിലെ ജി.സി.സി കെ.എം.സി.സി കമ്മിറ്റിയും ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുംസംയുക്തമായി നിര്‍ധന കുടുബത്തിന്നിര്‍മിച്ചു നല്‍കുന്ന ബൈത്തുല്‍റഹ്്മ നിര്‍മാണത്തിനുള്ള ഫണ്ട് ബദിയടുക്ക പഞ്ചായത്ത് കെ.എം.സി.സി അബുദാബി കമ്മിറ്റി പ്രസിഡന്റ് ഷരീഫ് പള്ളത്തടുക്ക ബദിയടുക്ക പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് ബദ്‌റുദ്ധീന്‍ താസിമിന് കൈമാറി.
ചടങ്ങില്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍ മാഹിന്‍ കേളോട്ട്, ബദിയടുക്ക പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അന്‍വര്‍ ഓസോണ്‍, സിഎ അബൂബക്കര്‍, എംഎസ് മൊയ്തീന്‍, ഹമീദ് പള്ളത്തടുക്ക, അബ്ദുല്ല ചാലക്കര, എഎസ് അഹ്മദ്, അബ്ദുറഹ്മാന്‍ കുഞ്ചാര്‍, അഹമ്മദ് മാന്യ, സിറാജ് മുഹമ്മദ്, എകെ മുഹമ്മദ് ചെടെക്കാല്‍, മുഹമ്മദ് ഹാജി ചിമ്മിനടുക്ക, ഹൈദര്‍ കുടുപ്പംകുഴി, റഫീക്ക് കോളാരി, സക്കീര്‍ ബദിയടുക്ക, സിറാജ് ബദിയടുക്ക, മുസ്തഫ കാടമന സംബന്ധിച്ചു.
Post a Comment
0 Comments