കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ജനറല്‍ വിഭാഗത്തിലെ രണ്ടു സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് അംഗങ്ങളായ മമ്മു ചാല, സിദ്ദീഖ് ചക്കര എന്നിവര്‍ക്ക് വിജയം. പതിനാലിനെതിരെ ഇരുപത് വോട്ടുകള്‍ക്കായിരുന്നു ലീഗ് അംഗങ്ങളുടെ വിജയം. ബിജെപി അംഗം അജിത് കുമാര്‍ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും വിജയിക്കാനായില്ല.
നേരത്തെ വനിതാ വിഭാഗത്തില്‍ മുസ്ലിം ലീഗ് അംഗങ്ങളായ ഷംസീദ ഫിറോസ്, സിയാന ഹനീഫ്, പട്ടികജാതി പട്ടികവര്‍ഗ്ഗം വിഭാഗത്തില്‍ ആര്‍ റീത്ത എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ചു കൗണ്‍ സിലര്‍മാരെയാണ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്ക് വോട്ടിം ഗിലൂടെതിരഞ്ഞെടുക്കേണ്ടിയിരുന്നത്. വനിതാ, പട്ടികജാതി പട്ടികവര്‍ഗ്ഗം വിഭാഗത്തില്‍ ലീഗിതര കൗണ്‍സിലര്‍മാര്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നില്ല. ജനറല്‍ വിഭാഗത്തിലെ രണ്ട് സ്ഥാനത്തേക്ക് മൂന്ന് കൗണ്‍സിലര്‍മാര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിനാല്‍ രണ്ടുപേരെ തിരഞ്ഞെടുക്കാന്‍ വോട്ടിംഗ് വേണ്ടി വരികയായിരുന്നു.
Post a Comment
0 Comments