(www.evisionnews.in) വായ്പയെടുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തില്‍ വിട്ടു വീഴ്ചയുണ്ടായില്ലെങ്കില്‍ സര്‍ക്കാര്‍ ജിവനക്കാരുടെ ശമ്പളം മുടങ്ങുന്നതടക്കം ഗുരുതര പ്രതിസന്ധി നേരിടേണ്ട സാഹചര്യത്തിലാണ് കേരളം. വായ്പയെടുക്കുന്നത് തടഞ്ഞ കേന്ദ്ര നപടി കേരളം ഉള്‍പ്പെടെ 23 സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ എന്നിവയെടുക്കുന്ന വായ്പ സര്‍ക്കാര്‍ കടമെടുക്കുന്നതായി കണക്കാക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
കേന്ദ്രത്തിന്റെ നിലപാട് പ്രാവര്‍ത്തികമാക്കിയാല്‍ ഈ വര്‍ഷം കടമെടുക്കാവുന്ന 32,435 കോടി രൂപയില്‍ പകുതിയെങ്കിലും നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ 2 സാമ്പത്തിക വര്‍ഷങ്ങളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ വഴി കടമെടുത്ത തുകയും കൂടി ഈ വര്‍ഷത്തെ കടമെടുപ്പില്‍ കുറയ്ക്കുമെന്നും കേന്ദ്രം പറയുന്നു. ഇതിനെതിരെ സംസ്ഥാനം പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
Post a Comment
0 Comments