കാസര്‍കോട് (www.evisionnews.in): പെരിയ ചെര്‍ക്കപ്പാറയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെര്‍ക്കപ്പാറ സ്വദേശികളായ ദിനേശന്റെ മകന്‍ ദില്‍ജിത്ത്, രവീന്ദ്രന്റെ മകന്‍ നന്ദഗോപാല്‍ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 14 വയസാണ്. ചെര്‍ക്കപ്പാറ സ്‌കൂളിന് സമീപത്തെ കുളത്തില്‍ നാലംഗ സംഘമാണ് വൈകിട്ട് അഞ്ചു മണിയോടെ കുളിക്കാനിറങ്ങിയത്. കുളത്തില്‍ മുങ്ങി 20 മിനിറ്റിനു ശേഷമാണ് രണ്ടുപേരെയും പുറത്തെടുത്തത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് നിന്നുമുള്ള അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പെരിയയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ കുളത്തില്‍ മുങ്ങി മരിച്ചു
20:08:00
0
കാസര്‍കോട് (www.evisionnews.in): പെരിയ ചെര്‍ക്കപ്പാറയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ചെര്‍ക്കപ്പാറ സ്വദേശികളായ ദിനേശന്റെ മകന്‍ ദില്‍ജിത്ത്, രവീന്ദ്രന്റെ മകന്‍ നന്ദഗോപാല്‍ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 14 വയസാണ്. ചെര്‍ക്കപ്പാറ സ്‌കൂളിന് സമീപത്തെ കുളത്തില്‍ നാലംഗ സംഘമാണ് വൈകിട്ട് അഞ്ചു മണിയോടെ കുളിക്കാനിറങ്ങിയത്. കുളത്തില്‍ മുങ്ങി 20 മിനിറ്റിനു ശേഷമാണ് രണ്ടുപേരെയും പുറത്തെടുത്തത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നും കാസര്‍കോട് നിന്നുമുള്ള അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Post a Comment
0 Comments