കോഴിക്കോട് (www.evisionnews.in): തുടര്‍ച്ചയായി ഭക്ഷ്യവിഷബാധയുണ്ടാകുന്നതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കോഴിക്കോട് ആറ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. നാലു ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് നടപടി. ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്ാണ് പരിശോധന നടത്തിയത്. ഇവിടെ നിന്നും പഴകിയ ഇറച്ചിയും മത്സ്യവും അധികൃതര്‍ പിടികൂടി.
പൂട്ടിയ സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്തവയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവയുമായിരുന്നു.കാസര്‍കോട്, വയനാട് ജില്ലകളിലടക്കം ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. കോഴിക്കോട് നിന്നും രണ്ടുവര്‍ഷത്തിനിടെ 25 ലക്ഷം രൂപയാണ് ഭക്ഷ്യ സുരക്ഷ നിയമ ലംഘനത്തിന് പിഴയായി ഈടാക്കിയിട്ടുള്ളത്. 249 ക്രിമിനല്‍ കേസുകളും ,458 സിവില്‍ കേസുകളും ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post a Comment
0 Comments