ദേശീയം (www.evisionnews.in): മഹാരാഷ്ട്രയില്‍ പുലര്‍ച്ചെ പള്ളികളില്‍ ബാങ്ക് വിളിച്ചപ്പോള്‍ ഉച്ചഭാഷിണിയില്‍ ഹനമുമാന്‍ ചാലിസ കേള്‍പ്പിച്ച് എംഎന്‍എസ് പ്രവര്‍ത്തകര്‍. നാസിക്കിലാണ് സംഭവം. ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളിച്ചാല്‍ ഹനുമാന്‍ ചാലിസ കേള്‍പ്പിക്കുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെ ആഹ്വാനം ചെയ്തിരുന്നു. സംഭവത്തില്‍ എംഎന്‍എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
മെയ് നാലിനുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ പള്ളികളിലെയും ഉച്ചഭാഷണി നീക്കം ചെയ്യണമെന്നായിരുന്നു രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നത്. ഇല്ലെങ്കില്‍ ബാങ്ക് വിളിയുടെ ഇരട്ടി ശബ്ദത്തില്‍ ഉച്ചഭാഷിണിയിലൂടെ ഹനുമാന്‍ ചാലിസ കേള്‍പ്പിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കി.
Post a Comment
0 Comments