മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): ജനുവരിയില്‍ നടന്ന സമസ്ത ജില്ലാ തലാ മദ്‌റസ കലാ മത്സര സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. പി എ ഫൈസല്‍ , കണ്‍വീനര്‍ സയ്യിദ് ഹുസൈന്‍ തങ്ങള്‍, എസ് ഹാഷിം, പിഎസ്, ഫൈസല്‍ അഹമ്മദ്, അഷറഫ്, എന്‍ ഹമീദ്, മൊയ്തീന്‍ കുഞ്ഞി തുടങ്ങിയവര്‍ക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ കേസെടുത്തത്.
പ്രസ്തുത കാലയളവിവില്‍ നടന്ന ഭരണ കക്ഷിയടക്കമുള്ള വിവിധ പാര്‍ട്ടികളുടെയും സംഘടനകളുടെയും സമ്മേളനങ്ങളും പരിപാടികളും വ്യാപകമായി നടന്നിട്ടും കേസെടുക്കാത്ത പോലിസ് സമസ്ത മദ്രസ വിദ്യാര്‍ഥി കലാമത്സരമായ മുസാബക സംഘാടകരായ പണ്ഡിതന്‍മാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസെടുത്തത് അന്യായമാണെന്ന് അഡ്വ. പി.എ ഫൈസല്‍ കുറ്റപ്പെടുത്തി.
2022 ജനുവരി 21, 22, 23 തിയതികളില്‍ മൊഗറില്‍ തുറന്ന സ്ഥലത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മുഴുവന്‍ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് നടന്ന പരിപാടിക്ക് ഐപിസി ഐപിഎസ് 143,145, 269 ആര്‍ഡബ്യൂ 149, എപിഡമിക് ഡിസീസ് ആക്റ്റ് 2020 4 (2)(ഋ), 4(2) (എ),4(2) (ക), 3(ആ), കേരള പൊലീസ് ആക്ട് 1960 118, 143,145,269 ആര്‍ഡബ്യൂ, 149 എന്നീ വകുപ്പുകള്‍ പ്രകാരം 144/22 ക്രൈം നമ്പര്‍ പ്രകാരം കാസര്‍കോട് പോലിസ് സ്വമേധയാ കേസെടുത്തത്.
Post a Comment
0 Comments