കാസർകോട് (www.evisionnews.in): പള്ളിക്കര റെയിന്‍ബോ കാറ്ററിങ് ഉടമയായ സി.എച്ച് മഹമ്മൂദ് പൂച്ചക്കാട് അന്തരിച്ചു. 53 വയസ്സായിരുന്നു. പള്ളിക്കര ഹസനീയ്യ യതീംഖാന കമ്മറ്റി സെക്രട്ടറി, പൂച്ചക്കാട് റൗളത്തുല്‍ ഉലൂം മദ്രസ കമ്മറ്റി അംഗവുമായിരുന്നു. പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയായിരുന്ന പൂച്ചക്കാട് അരയാല്‍ത്തറയിലെ പരേതനായ സി.എച്ച്. അബ്ദുല്ല മുസ്ലിയാരുടെ മകനാണ്. സാംസ്ക്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവമായിരുന്നു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്.
ഭാര്യ: ജമീല, മക്കള്‍: നുജൈമ, നൂറാനി, നാഫില, നഫീഫ, മരുമക്കള്‍: ഷംസിര്‍ ആമസോണിക്‌സ് (നെല്ലിക്കുന്ന്), നുറുദ്ദീന്‍ സിർസി (ചെര്‍ക്കള), സഹോദരങ്ങള്‍: ഡോ. ഷെരീഫ് ഹസ്സന്‍ (സൗദി), അഹമ്മദ് നിസ്സാമുദ്ദീന്‍ (ഷാര്‍ജ്ജ), സിദ്ദീഖാ (കാസര്‍കോട്), മിഖ്ദാദ് (റെയിന്‍ബോ കാറ്ററിങ് പള്ളിക്കര).
Post a Comment
0 Comments