(www.evisionnews.in) സംസ്ഥാനത്ത് അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കി . ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും ദേശീയപാതയോരത്ത് നിന്നും മാറ്റിയതും നാട്ടുകാരുടെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിയതുമായ മദ്യശാലകളാണ് തുറക്കാന്‍ ഉത്തരവായത്. സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യശാലകള്‍ തുറക്കുന്നത്.
പൂട്ടിയവ പ്രീമിയം ഔട്ട്‌ലെറ്റുകളായി തുറക്കാന്‍ അനുവദിക്കണമെന്ന് ബെവ്കോ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്. പൂട്ടിപ്പോയ താലൂക്കില്‍ അനുമതിയില്ലെങ്കില്‍ മറ്റൊരു താലൂക്കില്‍ തുറക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഏപ്രില്‍ ഒന്നിന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ പുതിയ മദ്യനയപ്രകാരം മദ്യത്തിന്റെ എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചു. മിലിട്ടറി- അര്‍ദ്ധ സൈനിക ക്യാന്റീനുകളില്‍ ഇതോടെ വില കൂടും. ബാറുകളുടെ വിവിധ ഫീസുകള്‍ കൂട്ടി. ഐടി പാര്‍ക്കില്‍ ബിയര്‍, വൈന്‍ പാര്‍ലറിന് അനുവാദമുണ്ട്.
Post a Comment
0 Comments