Type Here to Get Search Results !

Bottom Ad

എയിംസ് വേണം കാസര്‍കോടിന്: സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ ജ്വാല ഉയര്‍ന്നു


കേരളം (www.evisionnews.in): എയിംസ് കാസര്‍കോട് ജനകീയ കൂട്ടായ്മയുടെ സെക്രട്ടറിയേറ്റ് പ്രതിഷേധ ജ്വാല തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ഗേറ്റിന് മുന്നില്‍ ആരംഭിച്ചു. കാസര്‍കോട് പാര്‍ലിമെന്റ് അംഗം രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ വൈസ് ചെയര്‍മാന്‍ ഗണേഷ് അരമങ്ങാനം അധ്യക്ഷനായി. ഇന്ത്യയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായി മുഖ്യാതിഥിയായി.

ഏറ്റവും അര്‍ഹതപ്പെട്ട കാസര്‍കോടിന്റെ ജില്ലയുടെ പേര് എയിംസ് പ്രൊപോസലില്‍ നിരന്തരം അവഗണിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ്, കൂട്ടായ്മ ജനറല്‍ കണ്‍വീനര്‍ ഫറീന കോട്ടപ്പുറം, അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍, ശ്രീനാഥ് ശശി, സലീം സന്ദേശം ചൗക്കി, പിഡിപി സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്, ഷാഫി കല്ലുവളപ്പില്‍, എന്‍. ചന്ദ്രന്‍ പുതുക്കൈ, ഹക്കീം ബേക്കല്‍, കരീം ചൗക്കി, മുരളീധരന്‍ പടന്നക്കാട്, കൃഷ്ണദാസ് അച്ചംവീട്, അബ്ദുല്‍ റഹിമാന്‍ ബന്തിയോട്, അമ്പാടി, ഖദീജ മൊഗ്രാല്‍, സ്‌നേഹ മുറിയനാവി, ജംഷീദ് പാലക്കുന്ന്, ഹമീദ് ചേരങ്കയ്, താജ്ജുദ്ദീന്‍ ചേരങ്കയ്, റംല കാഞങ്ങാട്, സരോജിനി അമ്മ, സുമിത നീലേശ്വരം, മാലതി നീലേശ്വരം, പ്രീത സുധീഷ് തുടങ്ങി നൂറോളം പേര്‍ പങ്കെടുത്തു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad