Type Here to Get Search Results !

Bottom Ad

അടച്ചിട്ട വീട്ടില്‍ 4.5 ക്വിന്റല്‍ പുകയില ഉല്‍പന്നങ്ങള്‍: പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി


കാസര്‍കോട് (www.evisionnews.in): അടച്ചിട്ട വീട്ടില്‍ നിന്ന് 4.5 ക്വിന്റല്‍ പുകയില ഉല്‍പന്നങ്ങള്‍ കണ്ടത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. രഹസ്യ വിവരത്തെ തുടര്‍ന്ന് വിദ്യാനഗര്‍ എസ്.ഐ എ ബാലേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കിലോ കണക്കിന് നിരോധിത പുകയില ഉല്‍പന്നങ്ങളും പൊടിച്ച പുകയില ഉല്‍പന്നങ്ങളും കണ്ടെത്തിയത്.

സഭവത്തില്‍ വീട്ടുടമ ബദറുദ്ദീനെ പൊലീസ് അന്വേഷിച്ചുവരികയാണ്. 66ഓളം ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പാന്‍ ഉല്‍പന്നങ്ങള്‍. പാന്‍ഉല്‍പന്നങ്ങള്‍ മൊത്തവിതരണം നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് സൂചന. മൂന്നു ലക്ഷത്തിലധികം രൂപയുടെ പാന്‍ഉല്‍പന്നങ്ങളാണ് പിടിച്ചത്. മംഗളൂരുവില്‍ നിന്നാണ് ഇവ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ വീട്ടില്‍ രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ എത്താറുണ്ടെന്നും പകല്‍ അടച്ചിട്ട നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad