മംഗളൂരു (www.evisionnews.in): ഉപ്പള സ്വദേശിയായ യുവാവ് 38 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മംഗളൂരു വിമാനതാവളത്തില്‍ പിടിയിലായി. ഉപ്പളയിലെ മുഹമ്മദ് റിയാസിനെ (32)യാണ് 732 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണവുമായി കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ മംഗളൂരു വിമാനതാവളത്തില്‍ ഇറങ്ങിയ മുഹമ്മദ് റിയാസ് സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ ഗോളങ്ങളാക്കി സെല്ലോ ടാപ്പില്‍ പൊതിഞ്ഞ് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇതിന് 38 ലക്ഷം രൂപ വിലവരും. റിയാസിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് മുമ്പാകെ ഹാജരാക്കി.
മംഗളൂരുവില്‍ 38 ലക്ഷത്തിന്റെ സ്വര്‍ണവുമായി ഉപ്പള സ്വദേശി പിടിയില്‍
19:22:00
0
മംഗളൂരു (www.evisionnews.in): ഉപ്പള സ്വദേശിയായ യുവാവ് 38 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മംഗളൂരു വിമാനതാവളത്തില്‍ പിടിയിലായി. ഉപ്പളയിലെ മുഹമ്മദ് റിയാസിനെ (32)യാണ് 732 ഗ്രാമിന്റെ 24 കാരറ്റ് സ്വര്‍ണവുമായി കസ്റ്റംസ് പിടികൂടിയത്. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ മംഗളൂരു വിമാനതാവളത്തില്‍ ഇറങ്ങിയ മുഹമ്മദ് റിയാസ് സ്വര്‍ണം പേസ്റ്റ് രൂപത്തില്‍ ഗോളങ്ങളാക്കി സെല്ലോ ടാപ്പില്‍ പൊതിഞ്ഞ് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ഇതിന് 38 ലക്ഷം രൂപ വിലവരും. റിയാസിനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ശേഷം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ത്രേട്ട് മുമ്പാകെ ഹാജരാക്കി.
Post a Comment
0 Comments