മംഗളൂരു (www.evisionnews.in): ഇരുചക്രവാഹനത്തില്‍ ടെമ്പോ ഇടിച്ച് യാത്രക്കാരന്‍ മരിച്ചു. മംഗളൂരു കാര്‍ക്കള സച്ചേരിപ്പേട്ട് സ്വദേശി ഗോപാലകൃഷ്ണ (38) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ മുണ്ട്കൂര്‍ വില്ലേജിലെ ജരിഗേകാട്ടിലാണ് അപകടം. ഗോപാലകൃഷ്ണ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പച്ചക്കറി കയറ്റി വന്ന ടെമ്പോ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ഗോപാലകൃഷ്ണ റോഡിലേക്ക് തെറിച്ചുവീണു. സാരമായി പരിക്കേറ്റ ഇയാളെ കിന്നിഗോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ കാര്‍ക്കള പൊലീസ് കേസെടുത്തു.
സ്‌കൂട്ടറില്‍ ടെമ്പോ ഇടിച്ച് യാത്രക്കാരന്‍ മരിച്ചു
17:23:00
0
മംഗളൂരു (www.evisionnews.in): ഇരുചക്രവാഹനത്തില്‍ ടെമ്പോ ഇടിച്ച് യാത്രക്കാരന്‍ മരിച്ചു. മംഗളൂരു കാര്‍ക്കള സച്ചേരിപ്പേട്ട് സ്വദേശി ഗോപാലകൃഷ്ണ (38) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ മുണ്ട്കൂര്‍ വില്ലേജിലെ ജരിഗേകാട്ടിലാണ് അപകടം. ഗോപാലകൃഷ്ണ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പച്ചക്കറി കയറ്റി വന്ന ടെമ്പോ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ ഗോപാലകൃഷ്ണ റോഡിലേക്ക് തെറിച്ചുവീണു. സാരമായി പരിക്കേറ്റ ഇയാളെ കിന്നിഗോളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ കാര്‍ക്കള പൊലീസ് കേസെടുത്തു.
Post a Comment
0 Comments