കാഞ്ഞങ്ങാട് (www.evisionnews.in): സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കാഞ്ഞങ്ങാട്, തീരദേശ മേഘലയുടെ ഹൃദയതാളമായി പ്രവര്‍ത്തിക്കുന്ന സയ്ജാസ് കല്ലൂരാവി അവാര്‍ഡ് വിതരണവും റമളാന്‍ റിലീഫും, മര്‍ഹൂം കുറ്റിക്കോല്‍ ഇബ്രാഹിം ഹാജി നഗര്‍ (ബിഗ് മാള്‍) കാഞ്ഞങ്ങാട് സംഘടിപ്പിച്ചു. തീരദേശ മേഖലയിലെ അര്‍ഹരായ കിഡ്‌നി, ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായ, ഭവന സഹായ വിതരണവും, ഹോസ്ദുര്‍ഗ് റെയിഞ്ചില്‍ നിന്നും സമസ്ത പൊതു പരീക്ഷയില്‍ 5, 7,10 ക്ലാസുകളില്‍ ഉന്നത വിജയം നേടീയ വിദ്യാര്‍ത്ഥികള്‍ക്കും, കലാപ്രതിഭകള്‍ക്കുള്ള അവാര്‍ഡ് വിതരണവും, മുഅല്ലിമീങ്ങള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും നടന്നു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സി. കുഞ്ഞാമദ് ഹാജി പാലക്കി ഉദ്ഘാടനം ചെയ്തു.
സംയുക്ത ജമാഅത്ത് ട്രഷറര്‍ എം.കെ.അബൂബക്കര്‍ ഹാജി ബല്ലാകടപ്പുറം ഭവന സഹായ വിതരണം നടത്തി.സയ്ജാസ് പ്രസിഡണ്ട് സൈനുല്‍ ആബിദ് അദ്ധ്യക്ഷത വഹിച്ചു. സയ്ജാസ് സെക്രട്ടറി സവാദ് കല്ലുരാവി, സൗദ് സിയാറത്തിങ്കര, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, യൂസുവ് തായല്‍ മുക്കൂട്, കൊളത്തിങ്കാല്‍ മുഹമ്മദ് കുഞ്ഞി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.മുഹമ്മദ് കുഞ്ഞി, ഐഎന്‍എല്‍ ജില്ലാ പ്രസിഡണ്ട് എം.ഹമീദ് ഹാജി, ഡി സി സി ജില്ലാ ജനറല്‍ സെക്രട്ടറി പി.ഹരീഷ് നായര്‍, ബി.എം.മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുള്‍ റസാഖ് സഅദി, ഹാഫിള് സ്വദഖത്തുള്ള മൗലവി, കെ.പി.ബഷീര്‍, മുഹമ്മദലി പീടികയില്‍ ചിത്താരി, കമാല്‍ മുക്കൂട്, ശിഹാബ് മാസ്റ്റര്‍ അരയി, സയ്ജാസ് ചാരിറ്റി സെല്‍ ജി.സി.സി ചെയര്‍മാന്‍ മുസമ്മില്‍ കല്ലൂരാവി, മുഹമ്മദ് യാസീന്‍, ഷെരീഫ് ഗോള്‍ഡന്‍ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment
0 Comments