Type Here to Get Search Results !

Bottom Ad

മാസപ്പിറ കണ്ടു: യുഎഇയിലും സൗദിയിലും ശനിയാഴ്ച റമസാന്‍ വ്രതാരംഭം


അബുദാബി/റിയാദ് (www.evisionnews.in): മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ യുഎഇയിലും സൗദിയിലും ശനിയാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് (ഔഖാഫ്) ആണ് യുഎഇയിലെ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സുദൈറില്‍ മാസപ്പിറവി കണ്ടതിനാലാണ് സൗദിയില്‍ ശനിയാഴ്ച റമസാന്‍ ഒന്നായത്. ഇശാ നമസ്‌കാരത്തിന് ശേഷം മക്ക, മദീന ഹറമുകളിലും മറ്റു പള്ളികളിലും തറാവീഹ് നമസ്‌കാരം നടക്കും. ഇന്ന് മഗ്രിബ് നമസ്‌കാരത്തിന് ശേഷം യുഎഇ ചന്ദ്രക്കല ദര്‍ശന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. അതേസമയം, ഒമാനില്‍ റമസാന്‍ വ്രതാരംഭം ഞായറാഴ്ച മുതലെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വെള്ളിയാഴ്ച ശഅ്ബാന്‍ 29ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ശനിയാഴ്ച ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച റമസാന്‍ മാസം ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad