കാസര്‍കോട് (www.evisionnews.in): പ്രാര്‍ഥനാ നിര്‍ഭരമായി റമസാനിലെ ആദ്യ വെള്ളിയാഴ്ച. ആറു ദിവസത്തെ വ്രതാനുഷ്ഠത്തിലൂടെ മനസും ശരീരവും ഒരുക്കിയെടുത്ത ആത്മീയാവേശത്തോടെയാണ് ഇന്നലെ വിശ്വാസികള്‍ പള്ളികളിലെത്തിയത്. കഴിഞ്ഞ രണ്ടു നോമ്പുകാലവും കോവിഡ് വ്യാപന ഭീഷണിയിലായിരുന്നു. കഴിഞ്ഞ വര്‍ഷം നിയന്ത്രണങ്ങളില്‍ നേരിയ ഇളവുകള്‍ ഉണ്ടായിരുന്നെങ്കിലും ഈ റമസാന്‍ സാധാരണ പോലെ വ്രതകാലം പരിപൂര്‍ണമായും ആസ്വദിക്കാന്‍ കഴിഞ്ഞെന്നത് വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ആത്മനിര്‍വൃതി പകരുന്നതാണ്.
നേരത്തെ തന്നെ വിശ്വാസികള്‍ പള്ളിയിലെത്തി ആരാധനകളില്‍ സജീവമായി. ഖുര്‍ആന്‍ പാരായണം കൊണ്ടും അനുബന്ധ പ്രാര്‍ഥനകളിലും നിര്‍ഭരമായിരുന്നു പള്ളികള്‍. പുണ്യം പ്രതീക്ഷിച്ച് പ്രധാന പള്ളിയായ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാഅത്ത് മസ്ജിദിലേക്ക് വിശ്വാസികളുടെ വലിയ ഒഴുക്കായിരുന്നു. ടൗണ്‍ പള്ളികളും വിശ്വാസികളെ കൊണ്ട് നിറഞ്ഞു.
Post a Comment
0 Comments