കാഞ്ഞങ്ങാട് (www.evisionnews.in): പൊലിസിന്റെ കസ്റ്റഡിയിലുള്ള ലോറിയുടെ ടയറുകളും ബാറ്ററിയും മറ്റു യന്ത്രഭാഗങ്ങളും മോഷ്ടിച്ച രണ്ടുപേരെ നീലേശ്വരം പോലിസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സത്താറ സ്വദേശികളായ ആകാശ്, പ്രവീണ്‍ എന്നിവരെയാണ് കര്‍ണ്ണാടക ഉസുപ്പിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ച് തകര്‍ത്ത കേസില്‍ കോടതിയില്‍ ഹാജരാക്കി നീലേശ്വരം പോലിസിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ വിട്ടുകൊടുത്ത ലോറിയുടെ മൂന്ന് ടയറുകളും ബാറ്ററിയും മറ്റ് പാര്‍ട്ട്‌സുകളുമാണ് കഴിഞ്ഞ ദിവസം രാത്രി രണ്ടുപേരും ചേര്‍ന്ന് മോഷ്ടിച്ചത്. എറണാകുളത്ത് നിന്നും മഹാരാഷ്ട്രയിലേക്ക് സാധനങ്ങളുമായി പോകുമ്പോഴാണ് നിലേശ്വരം പോലീസ് സ്റ്റേഷന് പുറത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയുടെ മൂന്ന് പുതിയ ടയറുകള്‍ അഴിചെടുത്ത് ഇവരുടെ വണ്ടിയിലിട്ടത്. ഇവരുടെ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നീലേശ്വരത്ത് പൊലിസ് കസ്റ്റഡിയിലെടുത്ത ലോറിയുടെ ടയറുകളും ബാറ്ററികളും മോഷ്ടിച്ച രണ്ടുപേരെ അറസ്റ്റില്‍
14:19:00
0
കാഞ്ഞങ്ങാട് (www.evisionnews.in): പൊലിസിന്റെ കസ്റ്റഡിയിലുള്ള ലോറിയുടെ ടയറുകളും ബാറ്ററിയും മറ്റു യന്ത്രഭാഗങ്ങളും മോഷ്ടിച്ച രണ്ടുപേരെ നീലേശ്വരം പോലിസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സത്താറ സ്വദേശികളായ ആകാശ്, പ്രവീണ്‍ എന്നിവരെയാണ് കര്‍ണ്ണാടക ഉസുപ്പിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ച് തകര്‍ത്ത കേസില്‍ കോടതിയില്‍ ഹാജരാക്കി നീലേശ്വരം പോലിസിന്റെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ വിട്ടുകൊടുത്ത ലോറിയുടെ മൂന്ന് ടയറുകളും ബാറ്ററിയും മറ്റ് പാര്‍ട്ട്‌സുകളുമാണ് കഴിഞ്ഞ ദിവസം രാത്രി രണ്ടുപേരും ചേര്‍ന്ന് മോഷ്ടിച്ചത്. എറണാകുളത്ത് നിന്നും മഹാരാഷ്ട്രയിലേക്ക് സാധനങ്ങളുമായി പോകുമ്പോഴാണ് നിലേശ്വരം പോലീസ് സ്റ്റേഷന് പുറത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയുടെ മൂന്ന് പുതിയ ടയറുകള്‍ അഴിചെടുത്ത് ഇവരുടെ വണ്ടിയിലിട്ടത്. ഇവരുടെ ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post a Comment
0 Comments