തിരുവനന്തപുരം (www.evisionnews.in): കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നതെങ്കില്‍ 75 രൂപയ്ക്ക് പെട്രോള്‍ ലഭിക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിയുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍ വില കുത്തനെ ഉയരുകയാണെന്നും പദ്മജ പറഞ്ഞു.
ഫേസ്ബുക്കിലെഴുതിയ കുറിപ്പിലായിരുന്നു പദ്മജ വേണുഗോപാലിന്റെ പരാമര്‍ശം.
‘2014 മെയില്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി പദമേറ്റെടുക്കുമ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 110 ഡോളറായിരുന്നു. അന്ന് ദല്‍ഹിയില്‍ പെട്രോള്‍ വില 71 രൂപ 51 പൈസയും, ഡീസല്‍ വില 57 രൂപ 28 പൈസയും മാത്രം ആയിരുന്നു.
14 രൂപ 23 പൈസ പെട്രോളും ഡീസലും തമ്മില്‍ വ്യത്യാസം ഉണ്ടായിരുന്നു. ഇന്ന് ക്രൂഡ് ഓയില്‍ വില 102 ഡോളര്‍ മാത്രമുള്ളപ്പോള്‍ പെട്രോളിന് 115 രൂപയും തൊട്ടുപിന്നാലെ ഡീസല്‍ വിലയും.
Post a Comment
0 Comments