കാസർകോട് (www.evisionnews.in): പൗരപ്രമുഖനും മുസ് ലിം ലീഗ് നേതാവും കാസർകോട് എംജി റോഡിലെ ഹോട്ടൽ ബദ് രിയ പാർട്ണറുമായ ചെങ്കളയിലെ അബ്ബാസ് ഹാജി ബദ് രിയ (84). പരേതരായ മുനമ്പത്ത് മമ്മിഞ്ഞിയുടെയും ബീഫാത്തി മയുടെയും മകനാണ്. മുസ് ലിം ലീഗ് സംസ്ഥാന കൗൺസിലർ, കാസർകോട് മണ്ഡലം മുസ് ലിം ലീഗ് ട്രഷറർ, ചെങ്കള പഞ്ചാ യത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ്, ചെങ്കള ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, പാണാർക്കുളം മുഹ് യുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡൻ്റ്, പാണാർക്കുളം എഎൽപി സ്കൂൾ മാനേ ജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യമാർ:സുഹറ, പരേതയായ ബിഫാത്തിമ. മക്കൾ:ഖാദർ ബദ് രിയ (ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്) ഖൈറുന്നിസ, ആബിദ, ഉമൈബ, അബ്ദുൽ നാസർ, അബ്ദുൽ ഹാരിസ്, പരേതരായ അഷ്റഫ്, ജാസിർ, ബദറുന്നിസ, ഫൗസിയ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി ചെങ്കള, സൗദി കെഎംസിസി നേതാവ് ഖാദർ ചെങ്കള, പന്നിപ്പാറ, അസ്മ, റുഖിയ,റഷീദ, നസീമ. പരേതനായ ഹബീബ് ചെമനാട്, സഹോദരങ്ങൾ, പരേതരായ അബ്ദുൽ ഖാദർ ഹാജി ബദ്രിയ, കുഞ്ഞാമു ഹാജി ബദ് രിയ, അബൂബക്കർ ഹാജി ബദ് രിയ, അബ്ദുല്ല ഹാജി ബദ് രിയ, ഹസൈനാർ ഹാജി ബദ് രിയ ആസ്യമ്മ,ആയിഷ.
Post a Comment
0 Comments