കേരളം (www.evisionnews.in): കേരളം കോവിഡ് കണക്കുകള്‍ നല്‍കുന്നില്ലെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കണക്കുകള്‍ വകുപ്പിന്റെ കയ്യിലുണ്ട്. എല്ലാ ദിവസവും കോവിഡ് കണക്കുകള്‍ കേന്ദ്രത്തിന് മെയില്‍ മുഖാന്തരം നല്‍കുന്നുണ്ട്. കണക്കുകള്‍ നല്‍കുന്നില്ലെന്ന കേന്ദ്ര വിമര്‍ശനം വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
കണക്കുകള്‍ പുറമെ പ്രസിദ്ധീകരിക്കുന്നില്ല. പക്ഷേ കൃത്യമായി തന്നെ നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് സമര്‍പ്പിക്കുന്നുണ്ട്. ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ അറിയാന്‍ കൊവിഡ് റിപ്പോര്‍ട്ട് ഉണ്ടാകും. രോഗബാധ കൂടിയാല്‍ ദിവസവും ബുള്ളറ്റിന്‍ ഉണ്ടാകും. കേന്ദ്രം തെറ്റായ പ്രചാരണം നടത്തുന്നത് എന്തിനാണെന്നും വീണാ ജോര്‍ജ് ചോദിച്ചു. കേരളം ഒന്നും ചെയ്തിട്ടില്ലെന്ന് ബോധപൂര്‍വം വരുത്തി തീര്‍ക്കാനാണ് ശ്രമം. കേന്ദ്രത്തിന്റെ ഈ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Post a Comment
0 Comments