കേരളം (www.evisionnews.in): ഇന്‍സ്റ്റഗ്രാമിലൂടെ യുവതിക്ക് അശ്ലീലസന്ദേശം അയച്ചതിന് യുവതിയുടെ ആണ്‍സുഹൃത്തും കൂട്ടുകാരും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചതായി ആരോപണം. സംഭവത്തില്‍ പാലാ വള്ളിച്ചിറ മാങ്കൂട്ടത്തില്‍ ഫെമില്‍ തോമസ്, മംഗലത്ത് ഇമ്മാനുവേല്‍ ജോസഫ്, ചെത്തിമറ്റം പെരുമ്പള്ളിക്കുന്നേല്‍ മിഥുന്‍ സത്യന്‍ എന്നിവരെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശിക്കാണ് മര്‍ദനമേറ്റത്.
ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ, പാലാ കുറിച്ചിത്താനം സ്വദേശിനിയും നഴ്സിങ് വിദ്യാര്‍ഥിനിയുമായിരുന്ന യുവതിയെ പരിചയപ്പെടുകയും സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു. യുവതി വിവരം ആണ്‍സുഹൃത്തിനെ അറിയിച്ചു. തുടര്‍ന്ന് യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആണ്‍സുഹൃത്തും സുഹൃത്തുകളും യുവാവുമായി ചാറ്റ് ചെയ്ത് നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു.
Post a Comment
0 Comments