കാസര്‍കോട് (www.evisionnews.in): ഉദുമ പള്ളത്ത് ഓട്ടോ റിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അണങ്കൂര്‍ ടിപ്പു നഗറിലെ ആമിര്‍ (25)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവ് മുഹമ്മദിനെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലര്‍ച്ചെ ആറു മണിയോടെ ഉദുമ പള്ളത്താണ് അപകടം. കാഞ്ഞങ്ങാട് നിന്ന് പച്ചക്കറികള്‍ ശേഖരിച്ച് കാസര്‍കോട് വിതരണം ചെയ്യുന്ന ജോലിയായിരുന്നു മുഹമ്മദിനും മകനും. പതിവുപോലെ പച്ചക്കറികള്‍ ശേഖരിക്കാന്‍ പോവുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഓട്ടോ റിക്ഷയില്‍ ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ത്വാഹിറയാണ് ആമിറിന്റെ മാതാവ്. സഹോദരങ്ങള്‍: ഹാശിര്‍, റസ്മിയ, സഅദിയ, തഹ്സിയ.
ഉദുമ പള്ളത്ത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം: പിതാവിന് ഗുരുതരം
10:10:00
0
കാസര്‍കോട് (www.evisionnews.in): ഉദുമ പള്ളത്ത് ഓട്ടോ റിക്ഷയും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അണങ്കൂര്‍ ടിപ്പു നഗറിലെ ആമിര്‍ (25)ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവ് മുഹമ്മദിനെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച പുലര്‍ച്ചെ ആറു മണിയോടെ ഉദുമ പള്ളത്താണ് അപകടം. കാഞ്ഞങ്ങാട് നിന്ന് പച്ചക്കറികള്‍ ശേഖരിച്ച് കാസര്‍കോട് വിതരണം ചെയ്യുന്ന ജോലിയായിരുന്നു മുഹമ്മദിനും മകനും. പതിവുപോലെ പച്ചക്കറികള്‍ ശേഖരിക്കാന്‍ പോവുന്നതിനിടെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ഓട്ടോ റിക്ഷയില്‍ ലോറി ഇടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ത്വാഹിറയാണ് ആമിറിന്റെ മാതാവ്. സഹോദരങ്ങള്‍: ഹാശിര്‍, റസ്മിയ, സഅദിയ, തഹ്സിയ.
Post a Comment
0 Comments